കേരളം

കോഴിക്കോട്  കോ‌ർപ്പറേഷന്റെ  അക്കൗണ്ടിൽ നിന്ന്  പണം  തട്ടിയ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോ‌ർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. കൊച്ചി സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 

പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ മാനേജർ എംപി റിജിൽ ആണ് കേസിലെ പ്രതി. ഓ​ഗസ്റ്റിലാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഓഡിറ്റിംഗിലാണ് പണം നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കണ്ടെത്തിയത്. 

തുടർന്ന് പൊലീസിലും ബാങ്കിലും പരാതി നൽകുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ മാനേജർ റിജിൽ കോ‌ർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ.

പഞ്ചാബ് നാഷണൽ ബാങ്കിൽ തിരിമറി നടത്തിയ കേസിലെ പ്രതിയായ റിജിൽ കോർപ്പറേഷന്റെ അക്കൗണ്ടിലും തട്ടിപ്പ് നടത്തുകയായിരുന്നു. കോർപ്പറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍