കേരളം

ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു ഹര്‍ജി കൂടി; ഗവര്‍ണര്‍ക്കെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടുമൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്യുന്നത്. ഇത് വളരെ അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആദ്യത്തേത് റിട്ട് ഹര്‍ജിയായിട്ടാണ് ഫയല്‍ ചെയ്തതെങ്കില്‍, ഇപ്പോഴത്തേത് പ്രത്യേക അനുമതി ഹര്‍ജിയാണ്.  സര്‍ക്കാരിന്റെ റിട്ട് ഹര്‍ജിക്കൊപ്പം, ടിപി രാമകൃഷ്ണന്‍ എംഎല്‍എയും ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. 

2022 ല്‍  ഹൈക്കോടതി ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കാത്തതിനെതിരായ ഹര്‍ജി തള്ളിയിരുന്നു. ആ ഉത്തരവിനെതിരെയാണ് കേസില്‍ കക്ഷിയായിരുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല