കേരളം

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാം​ഗന്റെ മകൻ അഖിൽജിത്തിനും പങ്കെന്ന് ഇ‍ഡി, കസ്റ്റഡിയിൽ; ആഡംബര കാർ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ ഭാസുരാം​ഗന്റെ മകൻ അഖിൽജിത്ത് ഇഡിയുടെ കസ്റ്റഡിയിൽ. ഇയാളുടെ ആഡംബര കാറും പിടിച്ചെടുത്തു. തട്ടിപ്പിൽ അഖിലിനും പങ്കെന്നു ഇഡി വ്യക്തമാക്കി. അഖിലിനേയും കൊണ്ടു ഇഡ‍ി കൊച്ചിയിലേക്ക് പുറപ്പെട്ടു. 

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റെയ്ഡ് അവസാന ഘട്ടത്തിലാണ്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും കണ്ടലയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. 

ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റര്‍ ശ്രീഗാര്‍, അപ്രൈസല്‍ അനില്‍കുമാര്‍, ബാങ്ക് മുന്‍ സെക്രട്ടറിമാരായ എസ് ശാന്തകുമാരി, എം രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, എന്നിവരുടെ വീടുകളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭാസുരാംഗന്റെ വീട്ടില്‍ നിന്നു ഏതാനും രേഖകള്‍ ഇഡി കണ്ടെടുത്തതായാണ് സൂചന. ഭാസുരാംഗന്റെ ബിനാമികളെന്ന് സംശയിക്കുന്നവരോട് ഇഡി ഉദ്യോഗസ്ഥര്‍ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും തേടിയിട്ടുണ്ട്. 

100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല