കേരളം

'ഓപ്പറേഷൻ വനജ്'- പട്ടിക വർ​ഗ ഓഫീസുകളിൽ വൻ ക്രമക്കേടുകൾ, വിജിലൻസിന്റെ മിന്നൽ പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർ​ഗ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വ്യാപക ക്രമക്കേടുകളാണ് ഓപ്പറേഷൻ വനജ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 

പട്ടിക ജാതി വിഭാ​ഗത്തിലെ ​ഗർഭിണികൾക്ക് 2000 രൂപ നൽകുന്ന ജനനി ജന്മ രക്ഷ പദ്ധതിയിൽ ആലപ്പുഴ, കൊല്ലം ജില്ലകളിൽ പണം വിതരണം ചെയ്തതിൽ ക്രക്കേടുകൾ കണ്ടെത്തി. രണ്ടര കോടി ചെലവഴിച്ചു നിർമിച്ച കുടിവെള്ള പദ്ധതി ഓരാൾക്കും ഉപകാരമില്ലാതെ പോയെന്നു കാഞ്ഞിരപ്പള്ളിയിലെ പട്ടിക വർ​ഗ​ വികസന പ്രൊജക്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.  

പട്ടിക ജാതിയിൽപ്പെട്ട കോളജ് വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്യാതെ റാന്നി പട്ടിക വർ​ഗ വികസന ഓഫീസിൽ സൂക്ഷിച്ചു. കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയുടെ ഭാ​ഗമായി റാന്നി പട്ടിക വർ​ഗ വികസന ഓഫീസിൽ മതിയായ പരിശോധന ഇല്ലാതെ പണം നൽകിയെന്നും കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍