കേരളം

ഇ പോസ് മെഷീന്‍ തകരാര്‍; റേഷന്‍ കടകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കശേഷം അവധി പ്രഖ്യാപിച്ച് മന്ത്രി ജിആര്‍ അനില്‍. ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ടതിനാലാണ് പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

പവര്‍ ഔട്ടേജ് കാരണം ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ എയുഎസര്‍വ്വറില്‍ ഉണ്ടായ തകരാരാണ് ബയോമെട്രിക് ഒതന്റിക്കേഷന്‍ പ്രവര്‍ത്തനരഹിതമായത്. ഇതു പരിഹരിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ടെക്‌നിക്കല്‍ ടീം ശ്രമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

രാവിലെ മുതല്‍ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് നിരവധി പേര്‍ റേഷന്‍ വാങ്ങാനാവാതെ മടങ്ങിയിരുന്നു. തുടര്‍ച്ചയായി ഇ പോസ് മെഷീന്‍ തകരാറാവുന്നതായി റേഷന്‍ വ്യാപാരികളും പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല