കേരളം

മുതിർന്ന മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെഎ ഫ്രാൻസിസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മുതിർന്ന മാധ്യമപ്രവർത്തകനും താന്ത്രിക് ചിത്രകാരനുമായ കെഎ ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനായിരുന്നു. 

ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നാളെ കോട്ടയത്തു സംസ്കാരം നടത്തും.  പ്രശസ്ത ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്. മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻചാർജായിരുന്നു. 

മലയാള മനോരമയിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു. 1970ലാണ് അദ്ദേഹം മനോരമയിൽ പത്രപ്രവർത്തകനായി കയറുന്നത്. 1999 മുതൽ 2002 വരെ കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്നു. തുടർന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം 2021 ഡിസംബർ 31നു വിരമിച്ചു.  കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബേബിയാണ് ഭാര്യ. ഷെല്ലി ഫ്രാൻസിസ്, ഡിംപിൾ, ഫ്രെബി എന്നിവർ മക്കളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍