കേരളം

സാങ്കേതിക തകരാര്‍, കരിപ്പൂര്‍- ദോഹ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വൈകുന്നു; യാത്രക്കാരെ തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍- ദോഹ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വൈകുന്നതെന്നാണ് വിശദീകരണം.

വിമാനത്തില്‍ യാത്രക്കാര്‍ കയറിയതിനുശേഷമാണ് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിയിക്കുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി. ടെര്‍മിനലിന് ഉള്ളില്‍ തന്നെ യാത്രക്കാര്‍ക്ക് ഏറെനേരം ചെലവഴിക്കേണ്ടി വന്നു. 

യന്ത്രത്തകരാര്‍ പരിഹരിച്ചശേഷം ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടാനാകുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്