കേരളം

ഇവിടെ നിക്ഷേപം വേണ്ട: മുന്നറിയിപ്പുമായി പൊലീസ്, 168 പണമിടപാട് സ്ഥാപനങ്ങളുടെ പട്ടിക പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അനധികൃതമായി  പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിൽ  മുന്നറിയിപ്പുമായി കേരളാ പൊലീസ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ്. 

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയും പുറത്തുവിട്ടു. 168 സ്ഥാപനങ്ങളുടെ പട്ടികയാണ് പൊലിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. 

പൊലിസിന്റെ ഔദ്യോഗിക സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനിയാണ് കമ്പനികളുടെ പേര് സർക്കാരിന് കൈമാറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ