കേരളം

അഞ്ച് വയസുകാരനെ 200 മീറ്റർ വലിച്ചിഴച്ച് തെരുവുനായകൾ; പരിക്കേറ്റത് ഇരുവൃക്കകളും തകർന്ന കുട്ടിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയിൽ അഞ്ചു വയസുകാരന് നേരെ തെരുവ് നായ ആക്രമണം. ഇളമ്പള്ളൂർ ഏജന്റ് മുക്കിൽ തിലകൻ-ഇന്ദു ദമ്പതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂത്രം ഒഴിക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായക്കൂട്ടം ആക്രമിക്കുകയായിരുന്നു. 200 മീറ്ററോളം കുട്ടിയെ നായകൾ വലിച്ചിഴച്ചു കൊണ്ടുപോയി.

ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിയാണ് നീരജ്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത മാതാവ് മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് സമീപത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവാവ് ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു