കേരളം

നോവലിസ്റ്റും തിരക്കഥാകൃത്തുമായ എന്‍ കെ ശശിധരന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായ എന്‍ കെ ശശിധരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.  മലയാള മനോരമ, മംഗളം തുടങ്ങിയ വാരികകളില്‍ നോവലുകള്‍ എഴുതിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.

14 വര്‍ഷത്തോളം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജപരമ്പര, ചുവന്ന അങ്കി, അഗ്നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും 'ചക്രവര്‍ത്തി' എന്ന ചിത്രത്തിന് സംഭാഷണവും എഴുതി. 

തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം നേടിയത്. അങ്കം, ദി കിങ്, ഇത്‌ അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, കർഫ്യൂ, ഞാൻ സൂര്യ പുത്രൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 

2020ല്‍ പ്രസിദ്ധീകരിച്ച അഗ്‌നി കിരീടമാണ് അവസാന നോവല്‍. ശശിധരൻ രചിച്ച കർഫ്യൂ പിന്നീട് ചലച്ചിത്രമായി. ആകാശവാണി തൃശൂര്‍-കോഴിക്കോട് നിലയങ്ങള്‍ ശശിധരന്‍ എഴുതിയ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം