കേരളം

ഹമാസിനെക്കുറിച്ച് മിണ്ടിയില്ല: 'ചിലർ തെറ്റിദ്ധാരണ പരത്തുന്നു', പലസ്തീനൊപ്പമെന്ന് ശശി തരൂർ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലീം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ തന്റെ പ്രസംഗത്തില്‍ ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന് ശശി തരൂര്‍ എംപി. താന്‍ എപ്പോഴും പലസ്തീനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഹമാസ് വിരുദ്ധ നിലപാട് തിരുത്താന്‍ ശശി തരൂര്‍ തയ്യാറായില്ല.

ഹമാസിനെക്കുറിച്ച് പറയാതെയാണ് എംപി വിവാദങ്ങളേക്കുറിച്ച് സംസാരിച്ചത്. എന്റെ പ്രസംഗം ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പ്രചരിപ്പിച്ചു. എന്റെ 32 മിനിറ്റ് സെക്കന്‍ഡ് പ്രസംഗം ഇപ്പോഴും യൂട്യൂബിലുണ്ട്. നിങ്ങള്‍ കേട്ടുനോക്കൂ. ഞാന്‍ ആ സമയത്തും പറഞ്ഞതും അതിനു മുന്‍പ് പറഞ്ഞതും അതിനുശേഷം പറഞ്ഞതും. എപ്പോഴും പലസ്തീന്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നാണ് ഞാന്‍ അന്നും ഇന്നും പ്രഖ്യാപിച്ചത്. ഇതോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്. അതു തന്നെയാണ് എന്റെയും നിലപാട്. - ശശി തരൂര്‍ പറഞ്ഞു. 

ഒരിടത്തും ഇസ്രായേലിനു അനുകൂലമായി പറഞ്ഞിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണ്. അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48മാധ്യമപ്രവർത്തകർ ഗസയിൽ കൊല്ലപ്പെട്ടു. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിർത്തണം എന്നാണ്. ഒന്നര മാസമായി ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുന്നു. ആശുപത്രിയിൽ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ശിതരൂർ പറഞ്ഞു. 

ലീ​ഗിന്റെ റാലിക്കിടെയാണ് ശശി തരൂർ വിവാദ പരാമർശം നടത്തിയത്. ഹമാസിന് ഭീകരവാദികൾ എന്ന് വിളിക്കുകയായിരുന്നു. ചെറുത്തുനിൽപ്പിനെ ഭീകരവാദമായി കാണാനാവില്ലെന്ന് വേദിയിൽ വച്ചുതന്നെ ലീ​ഗ് നേതാക്കൾ മറുപടി നൽകി. ഇത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി