കേരളം

കേരള ജനപക്ഷം മോദിക്കും ബിജെപിക്കും ഒപ്പം: പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ്. ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചതായും പിസി ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ചു നീങ്ങാനാണ് ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കും ബിജെപിക്കും പിന്തുണ നല്‍കാനാണ് തീരുമാനം. തങ്ങളുടെ രാഷ്ട്രീയം ബിജെപിക്കൊപ്പമായിരിക്കുമെന്നും, യാതൊരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷത്തെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ ടോമി കല്ലാനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍