കേരളം

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; 'സഹിക്കാനായില്ല', ഡോക്ടര്‍ ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസ (48) കായംകുളത്തെ വീട്ടിലാണ് ജീവനൊടുക്കിയത്. ഇവരുടെ മകന്‍ കാനഡയിലാണ് വാഹനാപകടത്തില്‍ മരിച്ചത്.  

കായംകുളം ഫയര്‍ സ്റ്റേഷനു സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ, മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. ഇവരുടെ മകന്‍ കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ബിന്യാമിന്‍ കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. വിവരമറിഞ്ഞതു മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ എന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നു രാവിലെ 7.30ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'മകന്‍ പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല' എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടര്‍ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍