കേരളം

'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. മാധ്യമങ്ങള്‍ക്കും പൊലീസിനും നന്ദിയുണ്ട്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് അറിയണമെന്നും പിതാവ് റെജി. 

ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചു. മാധ്യമങ്ങളും തുടക്കം മുതല്‍ കൂടെനിന്നു. പൊലീസ് ആദ്യം മുതല്‍ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാന്‍ തളര്‍ന്നു പോയി ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാല്‍ അപ്പോഴും പൊലീസ് ധൈര്യം പകര്‍ന്നു. എല്ലാവരോടും നന്ദി. ആരെക്കുറിച്ചും സംശയമില്ല. പക്ഷേ ഇതിന് പിന്നിലെന്താണെന്ന് കണ്ടെത്തണമെന്നും റെജി പറഞ്ഞു. 

ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച്  കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളിലേക്ക് ഇനിയും പൊലീസിന് എത്താനായിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം