കേരളം

'നവകേരള സദസ് മഹാത്ഭുതം;  ഇനിയും എല്‍ഡിഎഫ് വന്നാലും ഇതിനേക്കാള്‍ നന്നായി നടത്താനാവില്ല'

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:  നവകേരള സദസ് ആദ്യത്തേതും അവസാനത്തേതുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തായാലും ഇത് തുടരില്ലെന്ന കാര്യം ഉറപ്പാണ്. സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചാല്‍ ഇതിലും മികച്ച രീതിയില്‍ നവകേരള സദസ് സംഘടിപ്പിക്കാനാവില്ല. സദസ് മഹാഅത്ഭുതമെന്ന് താന്‍ പറഞ്ഞത് ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞെന്ന് എകെ ബാലന്‍ പാലക്കാട് പറഞ്ഞു.

'എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതിനെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ നവകേരള സദസ് നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഇത് ആദ്യത്തേതും അവസാനത്തേതുമാണ്. ഇതൊരു മഹാത്ഭുതമാണ്. ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്'- എകെ ബാലന്‍ പറഞ്ഞു.

പാലക്കാട്ടെ നവകേരളസദസില്‍ പങ്കെടുക്കുമെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എവി ഗോപിനാഥ് പറഞ്ഞു. മന്ത്രിമാരായ എംബി രാജേഷും സജി ചെറിയാനും സിപിഎം നേതാവുമായ എകെ ബാലനും നവകേരള സദസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സിപിഎമ്മില്‍ ചേരില്ല. സിപിഎം വാഗ്ദാനം ചെയ്ത പദവികളും ഏറ്റെടുക്കില്ല. രണ്ടരവര്‍ഷത്തിന് ശേഷം പല കോണ്‍ഗ്രസ് നേതാക്കളും തന്നെ ബന്ധപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ  ഒരു പദവിയിലേക്കും താന്‍ ഉണ്ടാവില്ലെന്നും ഗോപി നാഥ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു