കേരളം

നിപയിൽ കൂടുതൽ ആശ്വാസം; സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപയിൽ കൂടുതൽ ആശ്വാസ നടപടികൾ. സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നത് 44 പേർ മാത്രമാണ്. നിപ ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം നേരത്തെ നെ​ഗറ്റീവായിരുന്നു. 

ഈ മാസം അഞ്ചോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകുമെന്നു നേരത്തെ ആരോ​ഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ