കേരളം

സൂപ്പർ ഓഫർ!; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും. 

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. രാവിലെ 6 മുതൽ 10.30 വരെ ഇന്നേദിവസം മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല.

കേന്ദ്ര സർക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനിൽ കൊച്ചി മെട്രോയും പങ്കാളികളായി. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാർഡിന്റെയും പരിസരങ്ങൾ ഉദ്യോഗസ്ഥർ വൃത്തിയാക്കി. കെ എം ആർ എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്