കേരളം

കോട്ടയം ജില്ലയിൽ ചില സ്കൂളുകൾക്ക് നാളെ അവധി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോട്ടയം നഗരസഭയിലെ ചില സ്കൂളുകൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. 

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കലക്ടർ അറിയിച്ചത്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി