കേരളം

വിദേശത്ത് ജോലി അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; നോർക്ക അറ്റസ്റ്റേഷൻ ഇന്നുമുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇന്നുമുതൽ(ചൊവ്വാഴ്ച) ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ഫീസടയ്ക്കാൻ സാധിക്കുകയുള്ളൂ. ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ലെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.

ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ മുഖേനയോ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകൾ വഴിയോ  ഫീസടയ്ക്കാവുന്നതാണെന്ന് സിഇഒ കെ ഹരികൃഷ്ണൻ സമ്പൂതിരി അറിയിച്ചു. ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നോർക്ക റൂട്ട്‌സ് അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല