കേരളം

സാരിക്കൊപ്പം മറ്റ് വേഷങ്ങളും ധരിക്കാം, വനിതാ ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രെസ് കോഡ് പരിഷരിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് പരിഷ്‌കരിക്കാൻ ഹൈക്കോടതി. സാരിക്കൊപ്പം മറ്റ് വേഷങ്ങളും ഔദ്യോഗിക വേഷമായി അംഗീകരിക്കാനാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. ഡ്രസ് കോഡ് പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എ ജെ ദേശായി പറഞ്ഞു.

വസ്ത്രധാരണത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. നിലവിലെ വസ്ത്രധാരണ രീതി കോടതിമുറികളിൽ ചൂടുക്കാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പരിഹാരം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വനിതാ ഉദ്യോഗസ്ഥരുടെ ആവശ്യം അംഗീകരിച്ചതായി ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

'ഏറ്റു തഴമ്പിച്ച അവഗണനകളാണ് ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും': സന്നിദാനന്ദനെ പിന്തുണച്ച് ഹരി നാരായണൻ

'ഔചിത്യത്തിന്റെ പ്രശ്‌നമാണ്, ഞങ്ങള്‍ ഇടപെടില്ല'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി തള്ളി

'എന്റെ കുട്ടിയുടെ കല്യാണത്തിനെങ്കിലും കിട്ടുമോ?'- കൊച്ചി ടസ്‌കേഴ്‌സ് പ്രതിഫലം തന്നില്ലെന്നു വെളിപ്പെടുത്തി ശ്രീശാന്ത്