കേരളം

സമസ്ത നേതാവിന് എതിരെ തട്ടം മാറ്റി പ്രതിഷേധിച്ച് വിപി സുഹറ; വേദിയില്‍ നിന്ന് ഇറക്കിവിട്ടു, അധിക്ഷേപിച്ചെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. നല്ലളം സ്‌കൂളില്‍ നടന്ന കുടുംബശ്രീ തിരികെ സ്‌കൂളിലേക്ക് പരിപാടിക്കിടെയാണ് സംഭവം. 

പരിപാടിയില്‍ അതിഥി ആയിരുന്നു സുഹറ. പ്രസംഗത്തിനിടെ, ഉമര്‍ ഫൈസിയുടെ പരാമര്‍ശം ചൂണ്ടിക്കാടിയ സുഹറ, തട്ടം മാറ്റി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ, പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. പരിപാടിയില്‍ നിന്ന് പോകാന്‍ സംഘാടകര്‍ സുഹറയോട് ആവശ്യപ്പെടുകയായിരുന്നു. 

തുടര്‍ന്ന് വേദിവിട്ട സുഹറ, പിടിഎ പ്രസിഡന്റ് അധിക്ഷേപിച്ചു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുസ്ലിം സ്ത്രീകളെ തട്ടമിടാതെ അഴിഞ്ഞാടന്‍ വിടില്ലന്ന് ഉമര്‍ ഫൈസി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍