കേരളം

15,000 കുടുംബങ്ങള്‍ക്ക് എഎവൈ കാര്‍ഡ്; വിതരണം നാളെ മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകീട്ട് നാലിന് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും.

മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റള്‍ പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

റേഷന്‍കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള 'തെളിമ' പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. 

ഓഗസ്റ്റ് മാസത്തെ കമീഷന്‍ വിതരണം ചെയ്തു

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ഓഗസ്റ്റ് മാസത്തെ കമീഷന്‍ വിതരണം ചെയ്തുവെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ കമീഷന്‍ ഒക്ടോബര്‍ 10 മുതല്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കമീഷന്‍ തുക ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് വിതരണം വൈകിയത്. കമീഷന്‍ ലഭ്യാക്കുക എന്നതായിരുന്നു ഒക്ടോബര്‍ 16 മുതല്‍ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഉന്നയിച്ച പ്രധാന ആവശ്യം. കമീഷന്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതോടെ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല