കേരളം

മുക്കത്ത് ലഹരിമാഫിയയുടെ അക്രമം; വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി, ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. 

കറുത്തപ്പറമ്പിലെ വൈന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ലഹരിമാഫിയ സംഘം സ്ഥലത്തെ ഒരു കടയില്‍ കയറി സാധനങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ വ്യാപാരി പരാതി നല്‍കിയിരുന്നു. 

അതിനുശേഷം ഇന്നലെ രാത്രിയാണ് വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ആക്രമിച്ചത്. താമരശ്ശേരിയിലും കഴിഞ്ഞ മാസം ലഹരിമാഫിയ കടയില്‍ അക്രമം അഴിച്ചു വിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍