കേരളം

പൊലീസ് ആണെന്ന് പറഞ്ഞു പരിശോധന; ബസ് കാത്തുനിന്ന യുവാക്കളുടെ പണം കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുവാറ്റുപുഴ: ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. മുവാറ്റുപുഴ മുളവൂര്‍ പെരുമറ്റം, കുളുമാരി ഭാഗത്ത് താമസിക്കുന്ന നിപുന്‍ അബ്ദുള്‍ അസീസ് (അപ്പു 34), മുളവൂര്‍ വില്ലേജ് പേഴക്കാപ്പിള്ളി കരയില്‍ പള്ളിചിരങ്ങര ഭാഗത്ത് പാലത്തിങ്കല്‍  അര്‍ഷാദ് അലിയാര്‍ (45) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികളില്‍ ഒരാളായ നിബുന്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപെടുത്തിയതിന് റിമാന്‍ഡ് ആയി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ അന്ന് തന്നെയാണ് ഈ സംഭവം. നിബുനെതിരെ നിലമ്പൂര്‍, ധര്‍മടം, തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ യി നിരവധി മോഷണ, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്. 

അര്‍ഷാദിനെതിരെ മുവാറ്റുപുഴ സ്റ്റേഷനില്‍ നിരവധി മോഷണ, അടിപിടി കേസുകള്‍ ഉണ്ട്. പ്രതികളെ വൈദ്യ പരിശോധനകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍