കേരളം

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടക്കം, മകന്‍ ഓടിച്ച കാര്‍ പോസ്റ്റിലിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാര്‍ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യപ്പള്ളി വീട്ടില്‍  അമ്മിണി മാത്യവാണ് മരിച്ചത്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മകള്‍ ബ്ലെസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. 

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി അപകടസ്ഥലത്തുനിന്ന് കാര്‍ മാറ്റി. കാര്‍ കാഞ്ഞിരപ്പള്ളി ടൗണിലെ ടെലഫോണ്‍ പോസ്റ്റിലിടിക്കുകയായിരുന്നു. 

രോഗ ബാധിതയായ അമ്മിണിയെ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.  അപകടം നടന്ന ഉടനെതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ മകള്‍ ബ്ലെസിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മകനാണ് വാഹനം ഓടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

മോദിക്ക് ബദല്‍, പത്ത് ഗ്യാരന്‍റിയുമായി കെജരിവാള്‍

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്