കേരളം

വനിതാ എസ്ഐയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെതിരെയും അശ്ലീല കമന്റിട്ടവർക്കെതിരെയും കേസ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വനിതാ ട്രാഫിക്ക് എസ്ഐക്കെതിരെ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പൊലീസാണ് കേസെടുത്തത്. അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് കാർട്ടൂൺ. 

ഈ കാർട്ടൂണിനു താഴെ കമന്റ് ബോക്സിൽ എസ്ഐക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സൈബറിടത്ത് അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കിൽ എന്നീ കുറ്റങ്ങൾക്കാണ് കേസ്. 

നാല് ദിവസം മുൻപാണ് സജിദാസ് കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ട്രാഫിക്ക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്ഐ പകർത്തിയെന്നും പിഴയിട്ടാൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുമെന്ന കുറിപ്പോടെയാണ് കാർട്ടൂൺ. 

ഇതിനു താഴെയാണ് ചിലർ അശ്ലീല കമന്റിട്ടത്. ഇവരുടെ വിവരങ്ങൾ ലഭിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയെന്നു പൊലീസ് വ്യക്തമാക്കി. 

എസ്ഐ അനാവശ്യമായി പിഴ ഈടാക്കുന്നുവെന്നു ആരോപിച്ച് കട്ടപ്പന ന​ഗരത്തിലെ ഒരു വിഭാ​ഗം വ്യാപരികൾ നേരത്തെ രം​ഗത്തു വന്നിരുന്നു. എന്നാൽ റോഡിലേക്ക് ഇറക്കി വാഹനം പാർക്കു ചെയ്തവരുടെ പേരിലാണ് കേസെടുത്തതെന്നും മറ്റുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും എസ്ഐ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു