കേരളം

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വിലകൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി.  ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.

പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകൽപ്പനയും,  ലോഗോയും ഉപയോഗിച്ചാണ് ഇവർ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. പ്രശസ്തമായ മൊബൈൽ കമ്പനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നൽകില്ല എന്ന് നമ്മൾ അറിഞ്ഞിരിക്കണം. 

വില വിശ്വസനീയമായി തോന്നിയാൽ അതത് ഷോപ്പിംഗ് സൈറ്റുകളിൽ പോയി ഓഫർ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ നിർദേശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം