കേരളം

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെടുന്നു. 

ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും. സ്ഥിതി​ഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു

ദളിതനായ 17കാരന്‍റെ മുടി വെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു