കേരളം

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കാറില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. 

തിരുവനന്തപുരം സ്വദേശി ഷാജിയാണ് വാഹനം ഓടിച്ചിരുന്നത്. തൃശൂര്‍ ഭാ​ഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. കൊരട്ടിക്ക് മുമ്പ് മുരിങ്ങൂരില്‍ വെച്ച് കാറില്‍ നിന്നും കരിഞ്ഞ മണം വരുന്നതും പുക ഉയരുന്നതും കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി.

ഇതിനു പിന്നാലെ കാര്‍ കത്തിയമര്‍ന്നു. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് നടുറോഡില്‍ നിന്നും കാര്‍ റോഡരികിലേക്ക് മാറ്റി. കാര്‍ കത്താനിടയാക്കിയത് എന്താണെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്