കേരളം

'മുസ്ലീം സ്ത്രീ തല മറച്ചിരിക്കണം; അനിൽ കുമാറിന്റേത് മതപരമായ വിശ്വാസത്തിൻ മേലുള്ള കടന്നു കയറ്റം'

സമകാലിക മലയാളം ഡെസ്ക്

മുസ്ലീം ആയാൽ സ്ത്രീകൾ തട്ടം ഉപയോ​​ഗിക്കണമെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗം അനിൽ കുമാറിന്റേത് മതപരമായ വിശ്വാസത്തിൻ മേലുള്ള കടന്നു കയറ്റമെന്ന് പിഎംഎ സലാം ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗിൽ പറഞ്ഞു.

'അത് രാഷ്ട്രീയമായി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്നു പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചെറിയ ആളല്ല. എന്നാൽ എംവി ഗോവിന്ദൻ പിന്നീട് ഒരു പ്രസ്താവനയിലൂടെ അത് പാർട്ടിയുടെ നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി അതിനെ മായിച്ചു കളഞ്ഞു. എന്നാൽ അതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. പാർട്ടി അതിന് വേണ്ടി ശ്രമിച്ചിരുന്നോ എന്ന് സഖാവ് പറഞ്ഞിട്ടില്ല. 

തട്ടം ഇടാതിരിക്കാനുള്ള പ്രചോദനം മാക്‌സിസ്റ്റ് പാർട്ടി കൊടുത്തു എന്നാണ് അനിൽ കുമാർ പറഞ്ഞത്. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് തട്ടം നിർബന്ധമല്ല. മുസ്ലീം ലീ​ഗിൽ മുസ്ലീം അല്ലാത്ത സ്ത്രീകളും ഉണ്ട്. അവർ അവരുടെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പോകുന്നത്. പക്ഷേ മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം മുസ്ലീം സ്ത്രീകൾ തല മറയ്ക്കുക എന്നത് നിർബന്ധമാണ്.

മുസ്ലീം പേരുള്ള ഒരുപാട് പേർ അത് ചെയ്യുന്നില്ല. അതു കൊണ്ട് അതാണ് മുസ്ലീമിന്റെ രീതിയെന്ന് പറയാൻ പറ്റുമോ. ഒരു സ്ത്രീ മുസ്ലീം ആണെങ്കിൽ അവർ തട്ടം ധരിച്ചിരിക്കണം. മുസ്ലീം ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഞങ്ങൾ ഉപദേശിക്കാറുണ്ട്‌'- പിഎംഎ സലാം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും, ഭീഷണി; യുവാവ് അറസ്റ്റില്‍

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം