കേരളം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് സൂചന 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ തൂങ്ങിമരിച്ച നിലയില്‍. പൂക്കയം സ്വദേശി സജി ഉണ്ണംതറപ്പേല്‍ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന.  വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ സജിയുടെ പേരുണ്ട്. പൂക്കയം ഒരു മലയോര മേഖലയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ പേരില്‍ പ്രദേശത്ത് കുറച്ച് അധികം സ്ഥലമുണ്ട്. ദുരിത ബാധിതരുടെ പട്ടികയില്‍ പെട്ടെങ്കിലും മറ്റു സാമ്പത്തിക സഹായങ്ങള്‍ ഒന്നും സര്‍ക്കാരില്‍ നിന്ന് സജിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദുരിത ബാധിതര്‍ക്ക് അഞ്ചുലക്ഷത്തോളം രൂപയാണ് സാമ്പത്തിക സഹായമായി നല്‍കിയിരുന്നത്. ഇത് ലഭിക്കാതിരുന്നത് മൂലം ചികിത്സയ്ക്കും മറ്റും സജി ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

കുറച്ചുനാളുകളായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ ലഭിക്കുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പല സ്ഥലത്തും മരുന്ന് വിതരണം നിലച്ച അവസ്ഥയിലായിരുന്നു. ഇതെല്ലാം കൊണ്ട് ഇദ്ദേഹം അസ്വസ്ഥനായിരുന്നു എന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം