കേരളം

പൊൻകുന്നം അപകടം: ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തൽ; നരഹത്യാക്കുറ്റം ചുമത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊന്‍കുന്നത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവർ  ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസണെതിരെ നരഹത്യാക്കുറ്റം ചുമത്തി. 

ഇന്നലെ രാത്രി പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ആണ് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. 
അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മൂന്നു യുവാക്കളാണ് മരിച്ചത്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജീപ്പ് ദിശ തെറ്റി വന്ന് ജീപ്പിൽ ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍

പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി