കേരളം

പുഴയില്‍ കുളിക്കാനിറങ്ങി; വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, അജയ്, റാഫേല്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെ പത്തംഗ സംഘം ഇവിടെ കുളിക്കാനെത്തിയിരുന്നു. ഈ സംഘത്തിലെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. 

ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റു നാല് പേര്‍ ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും നിഗമനമുണ്ട്. ഇതില്‍ വ്യക്തത വന്നിട്ടില്ല. അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. 

നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നു തിരച്ചില്‍ നത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ