കേരളം

ബംഗ്ലാദേശില്‍ നിന്ന് ബംഗളൂരുവിലേക്ക് പലായനം ചെയ്ത ഹിന്ദു കുടുംബാംഗം, മൂന്ന് പേര്‍ കേരളത്തിന് പുറത്തുനിന്ന്; ശാന്തിഗിരിയില്‍ 24ന് 22 സ്ത്രീകള്‍ക്ക് കൂടി സന്ന്യാസദീക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി 22 സ്ത്രീകള്‍ കൂടി സന്ന്യാസിമാരാകും. മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷാ വാര്‍ഷികദിനമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച  സഹകരണമന്ദിരത്തില്‍ വെച്ച് ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വി 22 പേര്‍ക്ക് ദീക്ഷ നല്‍കും. ഇതില്‍ മൂന്ന്  പേര്‍  കേരളത്തിന് പുറത്തുനിന്നുളളവരാണ്.  ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും. 

പലമേഖലകളില്‍ നിന്നുള്ളവരാണ് സന്യാസിമാരാകുന്നത്. ബംഗ്ലാദേശില്‍ നിന്ന് ബംഗളൂരുവിലേക്ക് പലായനം ചെയ്ത ഹിന്ദു കുടുംബത്തിലെ അംഗവും  കര്‍ണ്ണാടക എസ്ഡിഎം കോളേജില്‍ പഞ്ചകര്‍മ്മ വിഭാഗത്തില്‍ പിഎച്ച്ഡി ഗവേഷകയുമായ ഡോ. റോസി നന്ദി, ഡല്‍ഹിയിലെ ജെഎന്‍യു  ജീവനക്കാരി ശാലിനി പ്രുതി, എക്‌സാ ഇന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി മാനേജറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും നിലവില്‍ ആശ്രമത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളറുമായ ഗുരുചന്ദ്രിക വി എന്നിവരാണ് ദീക്ഷ സ്വീകരിക്കുന്നവരില്‍ കേരളത്തിനു പുറത്തു നിന്നുളളവര്‍.

അമേരിക്കയിലെ സിക്‌സ് സിഗ്മ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ & ഹെല്‍ത്ത്‌കെയര്‍ വിഭാഗം മൊഡ്യൂള്‍ ഡയറക്ടര്‍ വന്ദിത സിദ്ധാര്‍ത്ഥന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബി എഡ് വിദ്യാര്‍ഥിനി വന്ദിത ബാബു, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു പി സി, 28 വര്‍ഷത്തെ ബ്രഹ്മചര്യം പൂര്‍ത്തിയാക്കിയ വത്സല കെ വി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ പി വി, ബികോം ബിരുദദാരിയും ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയുമായ ലിംഷ കെ, കേരള യൂണിവേഴ്‌സിറ്റിയില്‍  ഗ്ലോബല്‍ ബിസിനസ്സ് ഓപ്പറേഷന്‍സില്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത എ, ശാന്തിഗിരി മുദ്രണാലയത്തില്‍ സേവനം ചെയ്യുന്ന പ്രസന്ന വി, ബിരുദാനന്തര ബിരുദം നേടി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കൃഷ്ണപ്രിയ എ എസ്, ബിഎഡ് വിദ്യാര്‍ഥിനി കരുണ എസ് എസ്,  ഖാദിബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി ബി എം,  ഇടുക്കി സ്വദേശിനി സ്വയം പ്രഭ ബി എസ്, സിദ്ധ മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കരുണ പി കെ, ബ്രഹ്മചാരിണികളായ  മംഗളവല്ലി സി ബി, പ്രിയംവദ ആര്‍ എസ്, ഷൈബി എ എന്‍, സജിത പി എസ്, അനിത എസ്, രജനി ആര്‍ എസ് എന്നിവരാണ് ഒക്ടോബര്‍ 24 ന് ദീക്ഷ സ്വീകരിക്കുന്ന മലയാളികള്‍.

1984 ഒക്ടോബര്‍ നാലിനാണ് ശാന്തിഗിരിയില്‍ പ്രഥമസന്ന്യാസദീക്ഷാ കര്‍മ്മം നടന്നത്. 31 പേര്‍ക്കാണ് കരുണാകരഗുരു അന്ന് ദീക്ഷ നല്‍കിയത്. 'ഗുരുധര്‍മ്മപ്രകാശസഭ' എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു നല്‍കിയ പേര്. തുടര്‍ന്ന് എല്ലാവര്‍ഷവും വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികം ആഘോഷിച്ച് വരുന്നു. ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നല്‍കും. പേരിനൊപ്പം പുരുഷന്‍മാര്‍ക്ക് 'ജ്ഞാന തപസ്വി' എന്നും സ്ത്രീകള്‍ക്ക് 'ജ്ഞാന തപസ്വിനി' എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 14ന് ആരംഭിച്ച പ്രാര്‍ത്ഥനാസങ്കല്‍പങ്ങള്‍ക്കും സത്സംഗത്തിനും വാര്‍ഷിക ദിനത്തില്‍ സമാപനമാകും.

അന്നേദിവസം രാവിലെ ആറുമണിയുടെ ആരാധനയോടെ ചടങ്ങുകള്‍ ആരംഭിക്കും. 7 ന് താമരപ്പര്‍ണ്ണശാലയില്‍ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി നടക്കും. 12മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാര്‍ഷികം ചടങ്ങുകളും സമ്മേളനവും നടക്കും. ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമര്‍പ്പണങ്ങളും നടക്കും.വൈകുന്നേരം 6ന് ആരാധനയ്ക്ക് ശേഷം പുഷ്പസമര്‍പ്പണവും തുടര്‍ന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും. ആശ്രമം സ്പിരിച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ജ്ഞാനദത്തന്‍ ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, മഹേഷ് എം എന്നിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!