കേരളം

സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപം നട്ട വാഴയുടെ വിളവെടുപ്പും പരസ്യലേലവും മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്നു. സമരഭൂമിയില്‍ കുലച്ച വാഴക്കുല 49100 രുപയ്ക്കാണ് ലേലത്തില്‍ വിറ്റത്. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 2022ലെ പരിസ്ഥിതി ദിനത്തില്‍ മാടപ്പള്ളിയിലാണ് വാഴനട്ടത്. 
സമര സമിതി അംഗമായ സുമതിക്കുട്ടിയമ്മയാണ് വാഴക്കുല ലേലത്തില്‍ പിടിച്ചത്.

വേദനയും പ്രതിഷേധവും അറിയിക്കാനാണ് ലേലത്തില്‍ പങ്കാളിയായതെന്ന് സുമതിക്കുട്ടിയമ്മ പറഞ്ഞു. രാവിലെ 10ന് സമരപ്പന്തലില്‍ ആന്റോ ആന്റണി എംപി ലേലം ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു

ചെങ്ങന്നൂരിലെ കൊഴുവന്നൂരില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയംഗമായ തങ്കമ്മയ്ക്ക് വീട് നല്‍കുന്നതിനു വേണ്ടിയാണ് വാഴക്കുല ലേലം നടത്തിയത്. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ പകുതി തങ്കമ്മയുടെ ഭവന നിര്‍മാണത്തിനും ബാക്കി തുക കോട്ടയം ജില്ലയിലെ സില്‍വര്‍ലൈന്‍ സമരക്കാരുടെ കേസിന്റെ ആവശ്യത്തിനും ചെലവഴിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു