കേരളം

മോഷണ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 15 വർഷത്തിനു ശേഷം പ്രതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞ ആളെ 15 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി അരുൾ രാജാണ് പിടിയിലായത്. 2008ൽ രാമപുരത്ത് വച്ചാണ് ഇയാൾ മോഷണ കേസിൽ അറസ്റ്റിലാകുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. 

വെളിയന്നൂർ ഭാ​ഗത്തെ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 2008ൽ അരുൾ രാജ് രാമപുരം പൊലീസിന്റെ പിടിയിലായത്. ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. കോടതി ഇയാൾക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചു. 

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു തിരച്ചിൽ തുടരുന്നുണ്ടായിരുന്നു. ഈറോഡ്- നാമക്കൽ ഭാ​ഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം