കേരളം

വീണ്ടും ഉരുൾപൊട്ടൽ സാധ്യത; നെടുങ്കണ്ടത്ത് 25 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നിർദേശം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആളുകളെ മാറ്റുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. 

മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് പ്രദേശത്തെ 25 കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് താമസം മാറാൻ അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണമാണ് റവന്യു വകുപ്പ് നടത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു.

വൈകിട്ടോടെ ജില്ലയിൽ മഴ കനക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ നെടുങ്കണ്ടം പച്ചടിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കർ കൃഷിയിടം ഒലിച്ചു പോയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം