കേരളം

നവകേരള സദസുമായി സഹകരിച്ചില്ല; നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നവകേരള സദസിന്റെ മുന്നൊരുക്കങ്ങളുമായി സഹകരിക്കാത്ത നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി. പുതുപ്പള്ളി, പരുശുര്‍, തിരുവള്ളുവര്‍, ആനക്കര പഞ്ചായത്ത് സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

നവംബര്‍ 18 മുതല്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നവകേരളസദസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച യോഗങ്ങളും മറ്റും നടന്ന് വരികയാണ്. ഉദ്യോഗസ്ഥരെ വിളിച്ച്  ഏകോപനം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റിയത്.

പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിനെ ഇടമലക്കുടിയിലേക്കും, പരശൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കാസര്‍കോട്ടേക്കും, ആനക്കര പഞ്ചായത്തിലെ സെക്രട്ടറിയെ തൃക്കരിപ്പൂരിലേക്കും തിരുവള്ളൂര്‍ പഞ്ചായത്ത് ഉദുമയിലേക്കുമാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്നും സ്്ഥലം മാറ്റം ഉത്തരവില്‍ പറയുന്നു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുന്‍പായി ഓഫീസ് ഒഴിയണമെന്നും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും ഉത്തരവില്‍ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'