കേരളം

നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്‍വലിക്കാം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക.

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്. 50000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുക നവംബര്‍ 11 മുതലാണ്. 

നവംബര്‍ 20ന് ശേഷം 50000 രൂപ വരെയുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും. 23,688 സേവിങ്‌സ് ബാങ്ക് നിക്ഷേപകരില്‍ 21, 190 പേര്‍ക്കും പൂര്‍ണമായി നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. പലിശ അടക്കം 509 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ടെന്നും ബാങ്ക് അറിയിച്ചു. ഇതില്‍ 80 കോടി രൂപ തിരികെ ലഭിച്ചു. ഇതില്‍ 76 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കിയതായും ബാങ്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി