കേരളം

ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍; പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയന്‍കീഴില്‍ നാലുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെയത്തിയ അശ്വതി ഭവനില്‍ അനീഷിന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. 

ഓണാഘോഷത്തിന്റെ ഭാഗമായി അനീഷും കുടുംബവും ഗോവയില്‍ വിനോദയാത്ര പോയിരുന്നു. ഇതിനുശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക്് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് കുട്ടിയെ മലയന്‍കീഴിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് തന്നെ മടക്കിയ അയച്ചു.

വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത പ്രകടപ്പിച്ച കുട്ടി രാവിലെ മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നുണ്ടായ വിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്  മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം