കേരളം

ചട്ടം പഠിച്ചു, ഏഴ് മാസങ്ങൾക്ക് ശേഷം പിടി 7 പുറത്തിറങ്ങി; ഇനി ചികിത്സയുടെ കാലം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചട്ടം പഠിച്ച പിടി 7 നെ ഏഴ് മാസങ്ങൾക്ക് ശേഷം കൂടിന് പുറത്തിറക്കി. രണ്ട് പാപ്പാന്മാരുടെ നേതൃത്വത്തിലായിരുന്നു ആനയുടെ പരിശീലനം. ആദ്യ ഘട്ട പരിശീലനവും ചട്ടങ്ങളും ആന പഠിച്ചു. ഇതോടെയാണ് കൂട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഫോറസ്റ്റ് സ്‌റ്റേഷനിൽ കഴിയുന്ന പിടി7ന് ഇനി ചികിത്സയുടെ കാലമാണ്. 

കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതു കണ്ണിന് ചികിത്സ നല്‍കുകയാണ് പ്രഥമ ലക്ഷ്യം. ഇതിനായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമെത്തും. കൂട്ടില്‍വെച്ച് ചികിത്സ നല്‍കുന്നതില്‍ പരിമിധി ഉണ്ടായിരുന്നു. മരുന്നു നല്‍കി സുഖപ്പെടുത്താനായിരിക്കും ആദ്യം ശ്രമിക്കുക. നടന്നില്ലെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങും. 

ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുണ്‍ സക്കറിയ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനയെ പുറത്തിറക്കിയത്. പിടി7 നെ പിടികൂടിയപ്പോള്‍ കുങ്കിയാന ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭാവി പരിശീലനം പിന്നീട് തീരുമാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം