കേരളം

'സഭ്യമായ ഭാഷ ഉപയോഗിക്കണം, മാർ​ഗരേഖ  സഹയാത്രികരും പാലിക്കണം'; പി ജയരാജന്റെ മകനെതിരെ എംവി ജയരാജൻ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിനെതിരെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഡിവൈഎഫ്ഐ നേതാവും പാനൂർ ഏരിയാ കമ്മിറ്റി അം​ഗവുമായ കിരൺ കരുണാകരനെതിരായ ആരോപണം തെറ്റാണ്. സ്വർണക്കടത്തുമായി കിരണിന് ബന്ധമില്ല. പാർട്ടി അം​ഗങ്ങൾക്കുള്ള മാർ​ഗരേഖ പാർട്ടി സഹയാത്രികരും സ്വീകരിക്കണം. സമൂഹമാധ്യമങ്ങളിൽ സഭ്യമായ ഭാഷ ഉപയോ​ഗിക്കണമെന്നും എം വി ജയരാജൻ അഭിപ്രായപ്പെട്ടു. 

നേരത്തെ ഡിവൈഎഫ്ഐക്കു പുറമെ സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയും ജെയിൻ രാജിനെതിരെ വിമർശനവുമായി രം​ഗത്തു വന്നിരുന്നു. കിരണിനെതിരായ പോസ്റ്റുകള്‍ അനവസരത്തിലും പ്രസ്ഥാനത്തിന് അപകീര്‍ത്തികരവുമാണെന്ന് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജെയിന്‍ രാജിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം.

കിരണിന്റെ ഫെയ്‌സ്ബുക്ക് കമന്റില്‍ ഒരു വര്‍ഷം മുമ്പേ വന്നു ചേര്‍ന്ന തെറ്റായ പരാമര്‍ശം അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുകയും തെറ്റ് തിരുത്തുകയും ചെയ്യ്തിട്ടുണ്ട്.  ഇത് വീണ്ടും കുത്തി പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാനങ്ങളുണ്ട്. 

രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളില്‍ 'അലക്കുന്നതിനായി' സന്ദര്‍ഭങ്ങളും, സാഹചര്യങ്ങളും പരാമര്‍ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും ജെയിൻ രാജിനെ വിമർശിച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം