കേരളം

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് സുപ്രീംകോടതിയിൽ; കെ ബാബുവിന് നിർണായകം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കോൺ​ഗ്രസ് എംഎൽഎ കെ ബാബു നൽകിയ ഹർജിയാണ് സുപ്രീംകോടതി പരി​ഗണിക്കുക.

മതചിഹ്നങ്ങൾ ഉപയോഗിച്ച്  വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന്‌ എതിരെ സിപിഎം സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. 

ഹര്‍ജിക്കാരനായ കെ ബാബു അനന്തമായി കേസ്  നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും എം സ്വരാജ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രമുള്ള വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങൾ ഉയർത്തിയാണ് സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ കൃത്രിമമായ രേഖകളാണ് സ്വരാജ്  കോടതിയിൽ നൽകിയതെന്നാണ് ബാബുവിന്റെ വാദം.  തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്