കേരളം

തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കാന്‍ പോകുന്നില്ല; മന്ത്രിസഭാ പുനഃസംഘടനയില്‍ കെ മൂരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മന്ത്രിസഭാ പുനഃസംഘടന എല്‍ഡിഎഫിന്റെ ആഭ്യന്തരകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കാന്‍ പോകുന്നില്ലെന്നും സോളാര്‍ ഗൂഢാലോചനക്കേസ് ഏത് ഏജന്‍സി അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു

'സ്പിക്കറെ മാറ്റുമെങ്കില്‍ ആ രീതി അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ മൂന്നാമത്തെ സ്പീക്കറെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് മന്ത്രിസഭ പോലെ അല്ല. എംഎല്‍എമാര്‍ വോട്ട് ചെയ്താണ് തെരഞ്ഞെടുക്കുന്നത്. മുന്‍പ് കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് ആക്കാന്‍ ശ്രമിച്ചപ്പോള്‍ അച്യുതാനന്ദന്‍ പറഞ്ഞത് സ്പീക്കര്‍ എന്നത് നിഷ്പക്ഷമായ പദവിയാണ്. അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ അതുതന്നെയാണ് എന്റെ അഭിപ്രായം. മാറ്റുകയോ, മാറ്റാതിരിക്കുയോ ചെയ്യുന്നത് അവരുടെ ആഭ്യന്തരകാര്യം. എന്നാല്‍ ഒരു കാര്യം പറയുന്നു അവരുടെ മുഖം കൂടുതല്‍ വികൃതമാകും. മറ്റൊന്ന് തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കാന്‍ പോകുന്നില്ല'

ഗണേഷ് മന്ത്രിസഭയില്‍ എത്തുന്നതിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ; മന്ത്രിസഭയില്‍ ഇപ്പോ ഉള്ളവര്‍ ആരൊക്കെയാണ്. നിയമസഭയിലെ ഉപകരണങ്ങള്‍ തല്ലിപ്പൊളിച്ചവര്‍. പല കേസുകളിലും പ്രതികളായിട്ടുള്ളവര്‍. അക്കൂട്ടത്തില്‍ ഒരാളും കൂടി വരുന്നു എന്നുമാത്രം.

സോളാര്‍ ഗൂഢാലോചനക്കേസ് ഏത് ഏജന്‍സി അന്വേഷണം നടത്തുന്നതിലും കോണ്‍ഗ്രസിന് ഒട്ടും ഭയമില്ല. പിണറായി അന്വേഷിക്കണ്ട. മറ്റുമാര്‍ഗങ്ങളാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഏത് അന്വേഷണവും സ്വാഗതം ചെയ്യും. ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. അതാണ് പാര്‍ട്ടി നയവും യുഡിഎഫ് നയവും. വിവാദദല്ലാള്‍ പറയുന്നത് ഞങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അദ്ദേഹം മനഃപൂര്‍വം ഡൈവര്‍ട്ട് ചെയ്യാന്‍ ഇറങ്ങിയതാണ്. എല്‍ഡിഎഫിന്റെ ഏജന്റായാണ് ദല്ലാള്‍ പ്രസ്താവന നടത്തിയത്. അതിനെ ഒരുശതമാനം പോലും അംഗീകരിക്കുന്നില്ല. രണ്ട് ആഭ്യന്തരമന്ത്രിമാരുടെ പേര് പറഞ്ഞത് പന്ത് തങ്ങളുടെ കോര്‍ട്ടിലേക്ക് അടിക്കാന്‍ വേണ്ടിയാണ്. തങ്ങളുടെ കൂട്ടത്തില്‍ ആരെയും പാര്‍ട്ടിക്ക് സംശമില്ല. ഈ സംഭവത്തില്‍ ഗണേഷ് കുമാര്‍ ഒന്നാം പ്രതിയും പിണറായി രണ്ടാം പ്രതിയുമാണ്. സിബിഐ അന്വേഷണും സ്വാഗതം ചെയ്യും. ഗണേഷ് കുമാറിനെ ഇനി മുന്നണിയിലെടുക്കില്ല. മുന്നണിയില്‍  നിന്ന് വിശ്വാസ വഞ്ചന കാണിച്ച ഒരു വ്യക്തിയെ ഇനി വേണ്ട. അക്കാര്യത്തില്‍ ഒരുമാറ്റവും ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച്; മാറ്റമില്ലെന്ന് എംവി ഗോവിന്ദന്‍">മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച്; മാറ്റമില്ലെന്ന് എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി