കേരളം

രണ്ട് വിദ്യാര്‍ത്ഥികളുടെ മരണം; ബൈക്ക് വാടകയ്ക്ക് നല്‍കിയ ആള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ 
ബൈക്ക് ഉടമ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാടകയ്ക്ക് നല്‍കിയ പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്‌നാസ് ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍വിട്ടു. 

ഇന്നലെ രാവിലെ 8.15 ഓടേയാണ് അപകടം. ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ ഒന്‍പതാം വിദ്യാര്‍ത്ഥികളായ യദു കൃഷ്ണന്‍, ഷിബിന്‍രാജ് എന്നിവരാണ് മരിച്ചത്. പിക്കപ്പും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ചുങ്കത്തറയിലെ ട്യൂഷന്‍ സെന്ററിലേക്കാണ് കുട്ടികള്‍ പോയത്. 

അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കര്‍ണാടകത്തില്‍ നിന്നുള്ള പിക്കപ്പ് വാനാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. വാന്‍ ലോഡിറക്കി തിരിച്ചുപോകുന്നതിനിടെ മറ്റൊരു കാറിനെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു