കേരളം

ക്ലിനിക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ; കുവൈറ്റില്‍ തടഞ്ഞുവച്ച നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സെപറ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്. അതില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 19 പേര്‍ മലയാളികളാണ്. ആ സ്ഥാപനത്തിന് അവിടെ ക്ലിനിക് നടത്താന്‍ അധികാരമില്ലെന്നാണ് കുവൈറ്റ് അധികാരികള്‍ പറയുന്നത്. എങ്കിലും ഇവരെ മോചിപ്പാക്കാനും ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ കൊച്ചുകുഞ്ഞുങ്ങളുള്ള അമ്മമാരുണ്ട്. കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം കഴിയുന്നതിനാവശ്യമായ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായും മന്ത്രി പറഞ്ഞു.

ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാന്‍ കുവൈറ്റ് എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ കുവൈറ്റ് സര്‍ക്കാരുമായി നിരന്തരമായി ബന്ധപ്പെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുവൈറ്റിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസമാണ് മാനവ വിഭവ ശേഷിയുടെ ത്രിതല സമിതി പരിശോധന നടത്തിയത്. 60 പേരെയാണ് സുരക്ഷാ പരിശോധനയുടെ ഭാഗമായി അറസ്റ്റുചെയ്തത്. വിദേശ താമസ നിയമം ലംഘിച്ച് ജോലി ചെയ്തുവന്നവരാണ് ഇവര്‍. ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തവരാണ് പിടിയിലായതെന്നും ഇവരില്‍ ഗാര്‍ഹിക തൊഴിലാളികളും കുടുംബവിസയിലുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിലിപ്പൈന്‍സ്, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. മൂന്ന് മുതല്‍ 10 വര്‍ഷം വരെ ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരാണ് മിക്കവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

അശ്ലീല വീഡിയോ വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്, പിന്നാലെ ഖേദ പ്രകടനം

സിനിമാതാരം ബേബി ഗിരിജ അന്തരിച്ചു

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍