കേരളം

അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ല; പുതിയ സത്യവാങ്മൂലം നല്‍കണം;ഐജി ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ആരോപണം പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ലന്ന് കോടതി പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെതിയുളള പരാമര്‍ശം.സംസ്ഥാനത്തെ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

ഐജിയുടെ പരാമര്‍ശം വലിയ വിവാദത്തിന് ഇടയായതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കി. തന്റെ അറിവില്ലാതെ അഭിഭാഷകന്‍ എഴുതിച്ചേര്‍ത്തതാണെന്നും അപേക്ഷ പിന്‍വലിക്കണമെന്നും കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കോടതിയുടെ ഭാഗത്തിനിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായത്. ഒരുഅഭിഭാഷകനെ പഴിചാരി ഇങ്ങനെ ഒരു ഉന്നതഉദ്യോഗസ്ഥന് രക്ഷപ്പെടാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ അറിവില്ലാതെ എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ ഹര്‍ജിയില്‍ വരികയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും അല്ലാത്ത പക്ഷം വന്‍പിഴ ഈടാക്കി നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ നോബിള്‍ മാത്യവിനെ ഒഴിവാക്കി പുതിയ അഭിഭാഷകന്‍ മുഖേനെയാണ് ഐജി ലക്ഷ്മണ ഹര്‍ജി സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ