കേരളം

നിറ്റ ജലാറ്റിന്‍ പൊട്ടിത്തെറി; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ജില്ലാ കലക്ടര്‍ 7 ദിവസത്തിനകം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം  വികെ ബീനാകുമാരി ആവശ്യപ്പെട്ടു.

പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) എന്ന തൊഴിലാളിയാണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, പങ്കജ് കൗശിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം