കേരളം

'രാഷ്ട്രീയത്തില്‍ വരണമെന്നത് അനിലിന്റെ ഏറ്റവും വലിയ സ്വപ്‌നം, വീട്ടില്‍ ആര്‍ക്കും വിരോധമില്ല'

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വരികയെന്നത് അനില്‍ ആന്റണിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നെന്ന്, അമ്മ എലിസബത്ത്. അതിനു വേണ്ടിയാണ് എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ചത്. മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ പ്രമേയം പാസാക്കിയതോടെ അനിലിന്റെ പ്രതീക്ഷ പൊലിഞ്ഞു. തുടര്‍ന്നാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് എലിസബത്ത് പറഞ്ഞു.

കൃപാസനം യൂട്യൂബ് ചാനലില്‍ എലിസബത്ത് ആന്റണി പറഞ്ഞത്: 

''രാഷ്ട്രീയ പ്രവേശം മകന്റെ വലിയ സ്വപ്നമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചെന്നും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞാണു മകന്‍ തന്നെ വിളിച്ചത്.  വിശ്വസിക്കുന്നതു കോണ്‍ഗ്രസ് പാര്‍ട്ടിയിലായതിനാല്‍ ബിജെപിയിലേക്കു പോവുന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രാര്‍ഥനയിലൂടെ ബിജെപിയോടുള്ള വെറുപ്പ് മാറി. 

''അനില്‍ ബിജെപിയില്‍ ചേര്‍ന്ന കാര്യം അറിഞ്ഞത് എകെ ആന്റണിക്ക് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ തന്നെ ആ അവസ്ഥയെ അദ്ദേഹം തരണം ചെയ്തു. ബിജെപിയില്‍ ചേര്‍ന്ന ശേഷം മകന്‍ വീട്ടിലേക്കു വരുമ്പോള്‍ പൊട്ടിത്തെറിയുണ്ടാവുമോയെന്ന് ഭയന്നിരുന്നു. എന്നാല്‍ മകന്‍ വീട്ടില്‍ വന്നപ്പോള്‍ എല്ലാം സൗമ്യമായി തന്നെ കഴിഞ്ഞു. വീട്ടില്‍ വരുന്നതിനോടു തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വീട്ടില്‍ രാഷ്ട്രീയം സംസാരിക്കരുതന്നും ആന്റണി മകനോട് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം അനില്‍ രണ്ടുതവണ വീട്ടിലെത്തി. വീട്ടില്‍ ആര്‍ക്കും അനിലിനോട് വിരോധമില്ല, ആരും അനിലിനെ ഒറ്റപ്പെടുത്തിയിട്ടില്ല''

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60