കേരളം

ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്തെ1300 കേന്ദ്രങ്ങളില്‍ റെയ്ഡ് ; 230 കേസുകള്‍;  തിരുവനന്തപുരത്ത് 48 പേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവില്‍പ്പനക്കാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധന. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് പരിശോധന. സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന. പൊലീസും നര്‍ക്കോട്ടിക് സെല്‍ ടീമംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്. 

സംസ്ഥാനത്ത് 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 48 പേര്‍ അറസ്റ്റിലായി. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ പരിശോധന തുടരുകയാണ്. 

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് ഉള്ള്യേരിയിൽ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. 

മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ